ബഡ്ജജറ്റ് റിപ്പോര്‍ട്ട് 2026
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ കന്നി ബജറ്റാണിത്.
ചിങ്ങോലി ഗ്രാമപഞ്ചായത്തിൻ്റെ 2026/27 വർഷത്തേയ്ക്കുള്ള ബഡ്‌ജറ്റിൽ സമസ്ത മേഖലകൾക്കും തുല്യ പരിഗണന നൽകി കൊണ്ടും, പശ്ചാത്തല മേഖലകളിൽ ദീർഘ വീക്ഷണത്തോടെയും അടുത്ത വർഷം വിഭാവനം ചെയ്‌ത പദ്ധതികൾ പൂർണ്ണമായും ടി സാമ്പത്തിക വർഷം നടപ്പാക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടു
ജനകീയാസൂത്രണത്തിലൂടെ നാടിൻ്റെ സമഗ്ര വികസനം ജനങ്ങളുടെ മുമ്പി ലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബഡ്‌ജറ്റ് അവതരിപ്പിക്കുന്നത് എന്ന തിനാൽ തന്നെ പഞ്ചായത്ത് രാജ് നിയമത്തിൻ്റെ അടിസ്ഥാനമായ ഗ്രാമസഭകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ പദ്ധതികളിൽ പൂർണ്ണമായും നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ട്.
ഏതൊരാളുടെയും സാമാന്യ സങ്കൽപ്പങ്ങളിൽപ്പെടുന്നവയാണ് തല ചായ്ക്ക വാൻ ഒരു വീട്, കുടിവെള്ളം, ഇരുളകറ്റാൻ വൈദ്യുതി, പട്ടിണിയില്ലാത്ത ദിവസ ങ്ങൾ എന്നിവ, ഗ്രാമപഞ്ചായത്തിലെ ഭവന രഹിതരായ നിരവധിപേർ ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്താക്കളായി വന്നിട്ടുണ്ട്. സർക്കാർ സംവിധാനങ്ങളിലൂടെ യും, പരമ്പരാഗത വിഭവ സമാഹരണത്തിലൂടെയും ഹ്യൂധ്സ്കോ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്‌പകളിലൂടെയും പരമാവധി ഗുണഭോക്താക്കൾക്ക് വേഗത്തിൽ സഹായംലഭിയ്ക്കുന്നതിന് ടി പദ്ധതി ലക്ഷ്യമിടുന്നു
നമ്മുടെ പ്രകൃതി വിഭവങ്ങൾ വരും തലമുറയ്ക്ക് പ്രയോജനകരമാവിധം ഇതിലും നല്ലതായി കൈമാറ്റുക എന്നത് നാം ഓരോരുത്തരുടേയും കടമയാണ്.
2026 ഏപ്രിൽ മാസം മുതൽ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കെ സ്മാർട്ട് എന്ന എന്ന പുതിയ സോഫ്റ്റ്‌വെയറിലേക്ക് മാറിയിട്ടുണ്ട്. ഈ മാറഅറം ഗുണ പരമായി ഉൾക്കൊണ്ട് നമ്മുടെ ഗ്രാമപഞ്ചായത്തിലെ പൊതുജനങ്ങൾക്ക് പരമാവധി സേവനം വിരൽതുമ്പിൽ ലഭ്യമാക്കുന്നതിന് കൂട്ടായ പ്രവർത്തനം ആവശ്യമാണ് എല്ലാ വാർഡുകളിലും ഗ്രാമസേവന കേന്ദ്രങ്ങൾ ആരംഭിയ്ക്കുക വഴി ആയതിന്റെ സാങ്കേതിക വശം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയും
സ്നേഹപൂർവ്വം
സുബി സുധാകരൻ
ചിങ്ങോലി ഗ്രാമപഞ്ചായത്ത്
പ്രസിഡൻറ്